ചേർത്തല:അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചേർത്തല സർക്കിൾ സഹകരണയൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന താലൂക്കുതല സെമിനാറും സമ്മേളനവും നാളെ നടക്കും.രാവിലെ 10ന് മുട്ടം സർവീസ് സഹകരണബാങ്ക് ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ എ.എസ്.സാബു അദ്ധ്യക്ഷനാകും.കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും.മികച്ച സംഘങ്ങളെ ദലീമജോജോ എം.എൽ.എയും സംഘം സെക്രട്ടറിമാരെ നഗരസഭചെയർപേഴ്സൺ ഷേർളിഭാർഗവനും ആദരിക്കും.സഹകരണ സംഘങ്ങളുടെ വളർച്ചയിൽ വിവരസാങ്കേതിക വിദ്യയുടെ പങ്ക് എന്ന വിഷയയം ടി.മുഹമ്മദ് ഷമീർ അവതരിപ്പിക്കും.