ആലപ്പുഴ: ഗവ.സർവന്റ്‌സ് സഹകരണ ബാങ്കിന്റെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജിജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ബാങ്കിന്റെ പുതിയ ലോഗോ പ്രകാശനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.നാസറും ബാങ്ക് ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ എ.ജി പ്ലസിന്റെ ഉദ്ഘാടനം എച്ച്.സലാം എം.എൽ.എയും ഇന്റർനെറ്റ് ബാങ്കിംഗ് ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് നഗരസഭചെയർപേഴ്‌സൺ കെ.കെ.ജയമ്മ വിതരണം ചെയ്തു. വജ്ര ജൂബിലി സ്‌പെഷൽ പാക്കേജ് പ്രഖ്യാപനം സഹകരണ സംഘം അസി. രജിസ്ട്രാർ വി.സി.അനിൽ കുമാർ നിർവഹിച്ചു. കവിത, പി.റെജി ദാസ്, രമേഷ് ഗോപിനാഥ്, ടി.മനോജ്, പി.സുശീല, പി.ടി.സിബി, ജെ.ജോളി ക്കുട്ടൻ, എസ്.ബിജുരാജ്, ആർ.സതീഷ് കൃഷ്ണ, മിനിമോൾ വർഗീസ് ,നിഷ നീലാംബരൻ, മുഹമ്മദ് റഫീഖ്, ദീപ നിവർ സംസാരിച്ചു.സെക്രട്ടറി ആർ.ശ്രീകുമാർ നന്ദി പറഞ്ഞു.