മാവേലിക്കര: പുരോഗമന കലാസാഹിത്യ സംഘം മാവേലിക്കര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യകാരൻ പാറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി
ഉദ്ഘാടനം ചെയ്തു. എൻ.ദേവികയുടെ എംബർ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം പ്രകാശനം ചെയ്തു. അഡ്വ.സഫിയ സുധീർ പുസ്തകം ഏറ്റുവാങ്ങി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം ദേവികയുടെ പുസ്തകം പരിചയപ്പെടുത്തി. വനിത സാഹിതിയുടെ പുസ്തക പ്രദർശനം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. ജയദേവ്
പാറയ്ക്കാട് അദ്ധ്യക്ഷനായി. പല്ലന കുമാരനാശാൻ സ്മാരക സമതി ചെയർമാൻ രാമപുരം ചന്ദ്രബാബു, പാറപ്പുറത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഗോപകുമാർ വാത്തികുളം, പ്രൊഫ.വി.ഐ ജോൺസൺ, സാം പൈനുംമൂട്, ശ്രീപ്രിയ, ആർ.ശ്രീനാഥ്, റോയ് കുര്യൻ, ജി.സോമശർമ്മ, കെ.മോഹനൻ ഉണ്ണിത്താൻ, കുഞ്ഞുകുഞ്ഞ് കൽപക, വി.അനിൽകുമാർ, ബി.സനില, എസ്.ഉമ എന്നിവർ സംസാരിച്ചു.