
മുഹമ്മ: ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെയും മുഹമ്മ ഗ്രാമ പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിന്റെയും (ഹോമിയോ ) സംയുക്താഭിമുഖ്യത്തിൽ കാട്ടുകട ഹരിജൻ നഗറിൽ ആരോഗ്യ സെമിനാറും ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തി. മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. ലത അദ്ധ്യക്ഷയായി. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി , എം. ചന്ദ്ര , സി. ഡി. വിശ്വനാഥൻ , ടി. സി. മഹീധരൻ എന്നിവർ സംസാരിച്ചു.
പി. എൻ. നസീമ സ്വാഗതവും ആര്യാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ. ബിനേഷ് നന്ദിയും പറഞ്ഞു. .