
മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ച് ആര്യക്കര സബ് സെന്റർ നവീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. എം. എസ്. ലത, പ്രകാശ് ബാബു, എം. ചന്ദ്ര , കെ.എസ്. ദാമോദരൻ , വിഷ്ണു വി വട്ടച്ചിറ , കുഞ്ഞുമോൾ ഷാനവാസ് , മുഹമ്മ മെഡിക്കൽ ഓഫീസർ ജയന്തി എന്നിവർ സംസാരിച്ചു. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി സ്വാഗതവും പി. എൻ. നസീമ നന്ദിയും പറഞ്ഞു.