seminar

മാന്നാർ: 23, 24 തീയതികളിൽ പുലിയൂരിൽ നടക്കുന്ന സി.പി എ മാന്നാർ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി "സത്യാനന്തര കാലത്ത് മാദ്ധ്യമ ധർമം" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മാന്നാർ സ്റ്റോർജംഗ്ഷനിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപം സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സുരേഷ് കലവറ അദ്ധ്യക്ഷനായി. അഡ്വ.കെ.എസ് അരുൺകുമാർ വിഷയാവതരണം നടത്തി. മാദ്ധ്യമ പ്രവർത്തക അപർണാ സെൻ, ആർ.രാജേഷ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി. പുഷ്പലത മധു, കെ.എം സഞ്ജുഖാൻ, കെ.നാരായണപിള്ള, ജി.രാമകൃഷ്ണൻ, പി.എൻ ശെൽവരാജൻ, കെ.പി പ്രദീപ് എന്നിവർ സംസാരിച്ചു.