കുട്ടനാട്: മലയാള കവിതയുടെ എക്കാലത്തെയും യുവത്വമാണ് അയ്യപ്പപണിക്കരെന്ന് കവി കുരീപ്പുഴ ശ്രികുമാർ പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത് കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ കാവാലം എൻ. എസ്.എസ്. ഹയർസെക്കൻഡറി സ്ക്കൂളിൽ സംഘടിപ്പിച്ച അയ്യപ്പപണിക്കർ സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിയദാസ്. ജി .മംഗലത്ത് , ഡോ ആനന്ദ് കാവാലം എന്നിവർ പ്രഭാഷണം നടത്തി. ഡോ തോമസ് പനക്കളം, ദേവിക തുടങ്ങിയവർ അയ്യപ്പപണിക്കരുടെ കവിതകൾ ആലപിച്ചു.
കെ.ജി മോഹനൻപിള്ള, ഡോ കായംകുളം യൂനൂസ്, ശ്രിമൂലനഗരം മോഹനൻ, വി.ജ്യോതി ലക്ഷ്മി തുടങ്ങിയവർ പ്രസംഗിച്ചു.