മാവേലിക്കര: പെരുങ്ങാല വില്ലേജിലെ 7 മുതൽ 14 വരെയുള്ള വാർഡുകളിലെ ജനങ്ങൾക്ക് പരാതികൾ നൽകുന്നതിനും നാട്ടിലെ വികസന ക്ഷേമ പ്രവർത്തനങ്ങളും ചികിത്സ സഹായങ്ങൾ അടക്കം , ത്രിതല പഞ്ചായത്ത്‌ അദ്ധ്യക്ഷന്മാരുടേയും ജനപ്രതിനിധികടേയും പൊതുപ്രവർത്തകരുടേയും ശ്രദ്ധയിൽ കൊണ്ടുവരുന്ന നിങ്ങളോടൊപ്പം പരിപാടിക്ക് തുടക്കമായി. കായംകുളം എം.എൽ.എ യു.പ്രതിഭ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സുധാകരകുറുപ്പ്, ഇന്ദിരദാസ്, പഞ്ചായത്ത്‌ അംഗങ്ങളായ വാസുദേവൻ, സുമ കൃഷ്ണൻ, രമാദേവി, ലാലമ്മ ജോണി, ഗീത വിജയൻ, സുമ അജയൻ, ആർ.ഹരിദാസൻ നായർ, രാമചന്ദ്രൻ കുറുപ്പ്, ജി.അജിത്ത്, കെ.മുകുന്ദൻ, സാവിത്രി, ഹലി കുമാർ, ദേവകുമാർ, ബിനു, പ്രദീപ്‌, കെ.ജി അജൻ, കെ.സോമൻ, ഗോകുൽ കൃഷ്ണൻ, അനീഷ്.എം, രാജേഷ് കോയിക്കത്തറ, അഖിൽ മാധവൻ, രഞ്ജിത് ശ്രീഹരി, സുര, സന്തോഷ്‌, കണ്ണൻ, സുനി പ്രദീപ്‌, ദിവ്യ, സജിനി, സുനിൽ എന്നിവർ പങ്കെടുത്തു. നൂറോളം പരാതികൾ സ്വീകരിക്കുകയും ചെയ്തു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച അഭയം ഓഫീസിൽ യോഗം ചേരും.