1

കുട്ടനാട്: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ അയ്യപ്പന്മാർക്കായി എ.സി റോഡിൽ മങ്കൊമ്പ് ജംഗ്ക്ഷനിൽ സജ്ജമാക്കിയ ഇടത്താവളം ശബരിമല ആദ്യ പുറപ്പെടാ മേൽശാന്തി കണ്ടിയൂർ ഗോവിന്ദൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നടത്തി. കുട്ടനാട് താലൂക്ക് പ്രസിഡന്റ് കെ.പി.സുകുമാരൻ കുന്നങ്കരി അദ്ധ്യക്ഷനായി. അയ്യപ്പസേവാ സമാജം ജില്ലാ പ്രസിഡന്റ് അനിൽ സ്വാമി വ്രതാനുഷ്ഠാനത്തിന്റെ പ്രസക്തിയെ കുറിച്ച് പ്രഭാഷണം നടത്തി. ഗോവിന്ദ് കൃഷ്ണകുമാർ , അന്നപ്രസാദകമ്മറ്റി പ്രസിഡന്റ് ഹരികുമാർ ,ശരത് .എസ്, രാധാകൃഷ്ണൻ,സോമശേഖരൻ തുടങ്ങിയവ സംസാരിച്ചു. താലൂക്ക് സെക്രട്ടറി സന്തോഷ് ഭാസ്ക്കർ സ്വാഗതവും താലൂക്ക് ട്രഷറർ രതീഷ് രവി നന്ദിയും പറഞ്ഞു.