
അമ്പലപ്പുഴ: മാർ ഗ്രിഗോറിയോസ് ഇടവക തിരുന്നാളിന്റെ സമാപന ദിവസം ബിരിയാണി ചലഞ്ച് നടത്തി ഇമ്മാനുവൽ ഗ്രൂപ്പ് പ്രവർത്തകർ . 1200 ബിരിയാണികളാണ് ഭവനങ്ങളിൽ കൃത്യ സമയത്ത് എത്തിച്ചത്. മനേഷ് കുരുവിള പുത്തൻപുരയ്ക്കൽ നേതൃത്വം നൽകി. വിതരണത്തിന് തയ്യാറാക്കിയ ബിരിയാണി പാക്കറ്റുകൾ ഇടവക വികാരി ഫാ. എബ്രഹാം കരിപ്പിങ്ങാപുറം ആശിർവദിച്ചു. ആന്റണി ,സിമി ജോർജ് , മനേഷ് കുരുവിള, ബേബി പാറക്കാടൻ, ജേക്കബ് കൈത്തറി, ഷിബു പടിയത്തറ, ജിജി തോമസ്, അല്ലി ജോസഫ് എന്നിവർ പങ്കെടുത്തു.