
അമ്പലപ്പുഴ:അഖില കേരള ധീവരസഭ പുന്നപ്ര കരയോഗം വാർഷിക സമ്മേളനം ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ ഉദ്ഘാടനം ചെയ്തു. ഡി.അഖിലാനന്ദൻ അദ്ധ്യക്ഷനായി. കരയോഗം സെക്രട്ടറി അനീഷ് അശോകൻ റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു. അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് സജിമോൻ, ആർ.പുത്രൻ, കെ. ആർ. ത്യാഗരാജൻ, എസ്. രാജു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡി. അഖിലാനന്ദൻ (പ്രസിഡന്റ്), ആർ.പുത്രൻ (വൈസ് പ്രസിഡന്റ്), കെ.ആർ.തങ്കജി (സെക്രട്ടറി), ആർ.ത്യാഗരാജൻ (ജോയിന്റ്സെക്രട്ടറി), എസ്. ശ്യാം (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.