
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. 19 പേർക്ക് വീൽച്ചെയർ, വാക്കിംഗ് സ്റ്റിക്ക്, തെറാപ്പി മാറ്റ്, ഹിയറിംഗ് എയ്ഡ് തുടങ്ങി 2.4 ലക്ഷത്തോളം രൂപയുടെ വിവിധ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. എച്ച് .സലാം എം. എൽ .എ വിതരണോദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി .എസ്. മായാദേവി, സ്ഥിരംസമിതി അദ്ധ്യക്ഷരായ അഡ്വ. വി. എസ്. ജിനു രാജ്, കെ .രാജീവൻ, പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി .വേണുഗോപാൽ, ആർ. ഉണ്ണി, ഐ. സി. ഡി .എസ് സൂപ്പർവൈസർ സന്ധ്യ വേണുഗോപാൽ എന്നിവർ സംസാരിച്ചു.