മാന്നാർ:വർഷങ്ങളായി തകർന്ന് കിടക്കുന്ന പാവുക്കര മൂർത്തിട്ട-മുക്കാത്താരി റോഡ് സഞ്ചാരയോഗ്യമാക്കുക, ഇലമ്പനം തോട് ശുചീകരിക്കുക, കാർഷിക മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധത്തിന്റെ പൗരധ്വനി നാളെ ഉയരും. നാളെ രാവിലെ 10 ന് മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാന്നാർ പൗരധ്വനിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണയും നടക്കും. തൃക്കുരട്ടി ജംഗ്‌ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് .പഞ്ചായത്ത് ഓഫീസ് പടിക്കൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ മാന്നാറിലെ മുതിർന്ന പൗരൻ ഡോ. ബാലകൃഷ്ണപിള്ള ചൈതന്യ ഉദ്ഘാടനം ചെയ്യും. ധർണയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് പൗരധ്വനിയുടെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചെയർമാൻ അലക്സ് അരികുപുറം, സെകട്ടറി സുധീർ എലവൺസ്,വർക്കിംഗ് ചെയർമാൻ എം.പി.സുരേഷ് കുമാർ, കോ-ഓർഡിനേറ്റർ പി.ബി.ഹാരിസ്, ട്രഷറർ ഷബീർ അബാസ് ഭാരവാഹികളായ സുരേഷ് ബാബു തിട്ടപള്ളി, സഹായി ബഷീർ, സുധീർ ഇരമത്തൂർ, മധു.പി.കെ എന്നിവർ പങ്കെടുത്തു.