
ചേർത്തല : തണ്ണീർമുക്കത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകൃതമായ തണ്ണീർമുക്കം ജനകിയ വികസന കൂട്ടായ്മയുടെ ഓഫീസ്‌കെട്ടിടം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കത്ത് നടന്ന ചടങ്ങിൽ ചെയർമാൻ സുബ്രഹ്മണ്യൻ മുസത് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജി.ശശികല മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം യു.എസ്.സജീവ്, പാഞ്ചായത്ത് അംഗം വി.പി.ബിനു,എസ്.ശശിധരൻ,ഡോ.എ.ടി.ദിലീപ്കുമാർ, സഞ്ജയ്നാഥ്, ജോസ് വർഗീസ്,എൻ.വി.ഷാജി,വരനാട് മോഹനൻ,പി.ജിഷമോൾ, ബേബി തോമസ് എന്നിവർ സംസാരിച്ചു.ജനറൽ കൺവീനവർ സി.പി.ബോസ് ലാൽ സ്വാഗതവും ട്രഷറർ പി.കെ.ശശികുമാർ നന്ദിയും പറഞ്ഞു.