ഹരിപ്പാട്: സി.പി.എം കാർത്തികപ്പള്ളി ഏരിയ സമ്മേളനം 19,20,21 തീയതികളിൽ ചിങ്ങോലിയിൽ നടക്കും. നാളെ രാവിലെ 9 ന് പ്രതിനിധി സമ്മേളനം ചിങ്ങോലി കാവിൽപ്പടിക്കൽ ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, എം.സത്യപാലൻ, കെ.എച്ച്.ബാബുജാൻ, എച്ച്.സലാം എം.എൽ.എ, കെ.രാഘവൻ, എം.സുരേന്ദ്രൻ, എൻ.സജീവൻ, ടി.കെ.ദേവകുമാർ എന്നിവർ സംസാരിക്കും. ഏരിയ സെക്രട്ടറി വി.കെ.സഹദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് പൊതുചർച്ച . 20ന് രാവിലെ 9 ന് ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ്, ജില്ലാ സമ്മേളന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. 21ന് ഉച്ചയ്ക്ക് 2ന് ചിങ്ങോലി എൻ.ടി.പി.സി ജംഗ്ഷനിൽ നിന്ന് റെഡ് വോളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും. 4ന് കാർത്തികപ്പള്ളി ജംഗ്ഷനിലെ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ഏരിയയിലെ ഒമ്പത് ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 100 പ്രതിനിധികളും 21 ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 121 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.