തുറവൂർ: തുറവൂർ ഉപജില്ലാ കലോത്സവം തുറവൂർ ടി.ഡി.ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് ആരംഭിക്കും. 21 ന് സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് 2 ന് ദെലീമ ജോജോ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരി അദ്ധ്യക്ഷയാകും. ഉപജില്ലയിലെ 100 സ്‌കൂളുകളിൽ നിന്ന് അയ്യായിരത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. 8 വേദികളിലായി 298 ഇനങ്ങളിലായാണ് കലാ മത്സരം. ഇന്ന് ഉച്ചകഴിഞ്ഞ് രചനാ മത്സരങ്ങളും സംസ്കൃത നാടകം, ചെണ്ട, തായമ്പക എന്നിവയിൽ മത്സരങ്ങൾ നടക്കും.