കുട്ടനാട്: സി.പി.ഐ നേതാവ് കെ.ഗോപിനാഥന്റെ ഒന്നാം ചരമവാർഷിക ആചരണത്തിന്റെ ഭാഗമായി കുന്നങ്കരിയിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് നോർത്ത് മണ്ഡലം സെക്രട്ടറി ആർ.രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.എ.അരുൺകുമാർ , ആർ.സുരേഷ്, കെ.കാർത്തികേയൻ , സൗത്ത് മണ്ഡലം സെക്രട്ടറി ടി. ഡി.സുശീലൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.വി.ജയപ്രകാശ്, ബി.ലാലി, മണ്ഡലം അസി.സെക്രട്ടറി എം.സന്തോഷ് കുമാർ, എം.വി. വിശ്വംഭരൻ തുടങ്ങിയവർ സംസാരിച്ചു.