ആലപ്പുഴ : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ 958 പോയിന്റോടെ മലപ്പുറത്തിന്റെ മുന്നേറ്റം. 925 പോയിന്റോടെ കണ്ണൂരും 909 പോയിന്റോടെ കോഴിക്കോടുമാണ് രണ്ടും മൂന്നുംസ്ഥാനത്തുള്ളത്. ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പിലേക്ക് ഇടുക്കി കൊമ്പൻപാറ ഫാത്തിമമാതാ ഗേൾസ് എച്ച്.എസ് 86 പോയിന്റോടെ മുന്നിൽ തുടരവേ ഇരട്ടയാർ എസ്.ടി.എച്ച്.എസ്.എസ് 80 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേളയിൽ നിലവിലെ പോയിന്റ് നില അനുസരിച്ച് ശ്രവണ പരിമിതിക്കാരുടെ വിഭാഗത്തിൽ 18017 മാർക്കോടെ എറണാകുളം മാണിക്യമംഗലം സെന്റ് ക്ളയർ ഓറൽ സ്കൂളും കാഴ്ചപരിമിതിക്കാരുടെ ഓൺദി സ്പോട്ട് ഇനങ്ങളിൽ 3543 മാർക്കോടെ കാഞ്ഞിരപ്പള്ളി അസീസി സ്കൂളുമാണ് മുന്നിൽ.
മറ്റ് ജില്ലകളിലെ പോയിന്റ് നില
പാലക്കാട് - 885
തൃശൂർ - 880
എറണാകുളം - 855
തിരുവനന്തപുരം - 838
കോട്ടയം - 835
കാസർകോഡ് - 818
കൊല്ലം - 816
വയനാട് - 806
ആലപ്പുഴ - 804
പത്തനംതിട്ട - 788
ഇടുക്കി - 773