
മാവേലിക്കര:ചെട്ടികുളങ്ങര കൈത വടക്ക് 1297-ാം നമ്പർ ഓം സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നെടുവക്കാട്ട് ശാന്തി നിലയത്തിൽ അമ്മുക്കുട്ടിയമ്മയുടെയും പി.ജി.ബി ഉണ്ണിത്താന്റെയും സ്മരണാർത്ഥം ഏർപ്പെടുത്തിയ സാമ്പത്തിക ധനസഹായ വിതരണ സമ്മേളനം എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്തു. കരയോഗം വൈസ് പ്രസിഡന്റ് ആർ.ശിവപാലൻ അദ്ധ്യക്ഷനായി. സാമ്പത്തിക ധനസഹായ പാസ് ബുക്കുകൾ സിനിമാതാരം കൃഷ്ണകുമാർ, സിന്ധു കൃഷ്ണകുമാർ എന്നിവർ വിതരണം ചെയ്തു. പ്രൊഫ.പറമ്പിൽ ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ ചന്ദ്രൻ, യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാർ, യൂണിയൻ കമ്മിറ്റിയംഗം ഗോപാലകൃഷ്ണപിള്ള, യൂണിയൻ പ്രതിനിധികളായ അഡ്വ.എസ്.എസ്.പിളള, കെ.വാസുദേവൻ പിള്ള, ട്രഷറർ എസ്.ശ്രീകുമാർ, കരയോഗം സെക്രട്ടറി ജി.വേണുഗോപാൽ, ജോയിന്റ് സെക്രട്ടറി എസ്.ശിവദാസൻ നായർ, വനിതാ സമാജം പ്രസിഡന്റ് കെ.ശാന്തകുമാരിയമ്മ, സെക്രട്ടറി സി.വിനോദിനി, കമ്മിറ്റി അംഗങ്ങളായ ആർ.ബാലകൃഷ്ണപിള്ള, എസ്.ജയൻ, ആർ.ബിനുകുമാർ, വിജയകുമാർ, ബി.എൻ.ശശിരാജ്, സി.രാധാകൃഷ്ണപിള്ള, പി.കാളിദാസൻ പിള്ള, ആർ.മഹേഷ് എന്നിവർ സംസാരിച്ചു.