മാവേലിക്കര: നഗരത്തിലെ 500 വീടുകളിൽ 5000 പച്ചക്കറി തൈകൾ നട്ടു നൽകുന്ന ജൈവ കാർഷിക വ്യാപന യജ്ഞത്തിന്റെ ഭാഗമായി പുത്തൻകാർഷിക രീതി കർഷകരെ പരിചയപ്പെടുത്തുവാൻ കാർഷിക ശിബിരം നടത്തി. മാവേലിക്കര ജോർജിയൻ ഗ്രൗണ്ടിൽ നടന്ന ശിബിരം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് കടവിൽ അദ്ധ്യക്ഷനായി. പദ്ധതി വിശദീകരണം ഉന്നതാധികാര സമതി അംഗം തോമസ് സി.കുറ്റിശ്ശേരിൽ നടത്തി. ശിബിരത്തിൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ സുകിത, ജൈവ കൃഷിയുട പ്രശക്തിയെ കുറിച്ചുള്ള ക്ലാസ് നയിച്ചു. ഐ.ടി അൻഡ് പ്രഫഷണൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജേയിസ് ജോൺ വെട്ടിയാർ, നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ്, പി.സി.ഉമ്മൻ, ഉമ്മൻ ചെറിയാൻ ശങ്കുപറമ്പിൽ എന്നിവർ സംസാരിച്ചു.