മാന്നാർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കുട്ടംപേരൂർ എസ്.എൻ സദനം വീട്ടിൽ സുരേഷ് കുമാർ.എസ് (കുമാർ 43) നെ മാന്നാർ പൊലിസ് അറസ്റ്റ് ചെയ്തു. മാന്നാറിന്റെ സമീപ പ്രദേശങ്ങളിലുള്ള ചില സ്കൂളുകളിൽ താത്കാലിക കായിക അദ്ധ്യാപകനായി ജോലിചെയ്ത് വന്നിരുന്ന സുരേഷ് കുമാർ സ്കൂളിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നതിനിടെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ആയിരുന്നു. വിദ്യാർത്ഥിനി സംഭവം വീട്ടിലറിയിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ മാന്നാർ പൊലിസിൽ പരാതി നൽകി. തുടർന്ന് ഒരാഴ്ചയായി പലയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞു വന്നിരുന്ന പ്രതിയെ മാന്നാർ പൊലിസ് ഇൻസ്പെക്ടർ എ.അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ അഭിരാം സി.എസ്, വനിത എ.എസ്.ഐ സ്വർണ രേഖ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഹരിപ്രസാദ്, വിഷ്ണു എന്നിവർ ചേർന്നാണ് പിടികൂടിയത്.