prarthanavaram

മാന്നാർ : കുട്ടംപേരൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ അഖില ലോക പ്രാർത്ഥനാവാര സമാപനം കുട്ടംപേരൂർ സീയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടന്നു. മാത്യൂസ് റമ്പാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.കെ എം വർഗ്ഗീസ് കോപാറത്ത് അദ്ധ്യക്ഷത വഹിച്ചു. ഫാ.റ്റി.റ്റി. തോമസ് ആല മുഖ്യപ്രഭാഷണം നടത്തി. മാത്യൂ ജി.മനോജ്, തോമസ് ചാക്കോ, ചാക്കോ ഉമ്മൻ, തോമസ് ജോൺ, ജാജി എ.ജേക്കബ്, തോമസ് മനലേൽ, ഫിലിപ് പി.ജോസ്, നിബിൻ നല്ലവീട്ടിൽ, ലാബി ജോർജ്ജ് ജോൺ എന്നിവർ സംസാരിച്ചു.