vdv

മുഹമ്മ : സിവിൽ കരാറുകാർ വയറിംഗ് കരാറുകൾ കൂടി ഏറ്റെടുക്കുന്നത് സംസ്ഥാന തലത്തിൽ തടയുന്നതിനുള്ള നടപടി വേണമെന്ന് ആലപ്പുഴ വൈദ്യുതി ഭവനിൽ കൂടിയ അനധികൃത വയറിംഗ് തടയുന്നതിനുള്ള സർക്കാർതല സമിതിയുടെ ജില്ലാതല യോഗം ആവശ്യപ്പെട്ടു.

ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ജി.സോണി അദ്ധ്യക്ഷനായി. ഹരിപ്പാട് ഇലക്ട്രിക്കൽ സർക്കിൽ ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം.ചന്ദ്രൻ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ എൻ.വി. ജോസ് , സമിതി അംഗങ്ങളായ ബി ക്ലാസ്സ് കോൺട്രാക്ടർ പ്രതിനിധി എ. മുഹമ്മദ് ബഷീർ, സി ക്ലാസ് കോൺട്രാക്ടർ പ്രതിനിധി എം. മുജീബ് റഹ്‌മാൻ, ബി ക്ലാസ്സ് സൂപ്പർവൈസർ പ്രതിനിധി ഡി. സുരേഷ്, വയർമാൻ പ്രതിനിധി പി.ജി. വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു.