ചേർത്തല : മലപ്പുറത്ത് നടക്കുന്ന സംസ്ഥാന പുരുഷ വനിത ഖൊ ഖൊ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ആലപ്പുഴ ജില്ലാ ടീമുകളുടെ സെലക്ഷൻ ട്രയൽസ് 24ന് രാവിലെ 9ന് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. താത്പര്യമുള്ളവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും രജിസ്‌ട്രേഷൻ ഫീസ് 100 രൂപയുമായി രാവിലെ 9ന് മുൻപ് എത്തണം. മത്സരാർത്ഥികൾ നിർബന്ധമായും ഖൊ ഖൊ ഫെഡറേഷൻ ഓഫ് ഇന്ത്യയിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. 2024 ഡിസംബർ 7,8 തീയതികളിലാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ്.ഫോൺ : 87 14465869.