പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 1013 -ാം നമ്പർ തൃച്ചാറ്റുകുളം തുരുത്തിഭാഗംശാഖ വാർഷിക പൊതുയോഗം മേഖല കമ്മിറ്റി ചെയർമാൻ കെ.എൽ.അശോകൻ ഉദ്ഘാടനം ചെയ്തു. മേഖല കൺവീനർ ബിജുദാസ് അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി ജി. സജീവൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് മുരളീധരൻ കളത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽ കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി രൂപേഷ് ഭാസ്ക്കരൻ ( പ്രസിഡന്റ് ) ,ആർ. രതിഷ് (വൈസ് പ്രസിഡന്റ് ) ,കെ.എസ്. സിദ്ധാർത്ഥൻ (സെക്രട്ടറി) ,ജി. സജീവൻ (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.