ഹരിപ്പാട്: സി.പി.എമ്മിന്റെ കൊടിമരം നശിപ്പിച്ചതായി പരാതി. പള്ളിപ്പാട് ഹരിപ്പാട് റോഡിൽ നെടുംതറ ആരാഴി പള്ളിജംഗ്ഷന് സമീപമുള്ള കൊടിമരമാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് സി.പി.എം ഹരിപ്പാട് ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് കൊടിമരത്തിനു നേരെ ആക്രമണം ഉണ്ടാകുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ആക്രമണത്തെ തുടർന്ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി.