
അമ്പലപ്പുഴ: പഠനമാണ് ലഹരി, കുടുംബമാണ് ലഹരി എന്ന സന്ദേശം ഉയർത്തി, എസ്.എൻ.ഡി.പി യോഗം ശാഖ 241 യൂത്ത് മൂവ്മെന്റിന്റെ അഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പയിൻ സംഘടിപ്പിച്ചു. അമ്പലപ്പുഴ യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രാകേഷ് മഹീധരൻ ഉദ്ഘാടനം ചെയ്തു. പഠനമാണ് ലഹരി എന്ന വിഷയത്തിൽ അസി. എക്സ് സൈസ് ഇൻസ്‌പെക്ടർ കെ.ഐ.ആന്റണി ക്ലാസ്സെടുത്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിജീഷ് വിശ്വംഭരൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി ടി.പ്രദീപ്, പ്രസിഡന്റ് മോഹനൻ, വൈസ് പ്രസിഡന്റ് ബാബു, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ബിനീഷ് ബോയ്, വനിത സംഘം സെക്രട്ടറി ബീന ഗോപിദാസ്, ശാഖയോഗം മാനേജിംഗ് കമ്മിറ്റി അംഗം മധു, ശാഖ പഞ്ചായത്ത് കമ്മിറ്റി അംഗം സജു ,യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് അഭയ് കെ. സന്തോഷ് എന്നിവർ സംസാരിച്ചു. യുത്ത് മൂവ്മെന്റ് സെക്രട്ടറി രാജ് രാജേന്ദ്രൻ സാഗതവും, യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി പി.സുജിത് നന്ദിയും പറഞ്ഞു. ശാഖ പോഷക സംഘടന നേതാക്കൾ, വിദ്യാർത്ഥികൾ, യൂത്ത് മൂവ്മെന്റ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.