ആലപ്പുഴ: ചിത്തിരക്കായൽ പാടശേഖരത്തിൽ പുഞ്ചക്കൃഷി വിത ഉദ്ഘാടനം തോമസ് കെ.തോമസ് എം.എൽ.എയും കളക്ടർ അലക്‌സ് വർഗീസും ചേർന്ന് നിർവഹിച്ചു. പ്രൻസിപ്പൽ കൃഷി ആഫീസർ അമ്പിളി, ഡെപ്യൂട്ടി ഡയറക്ടർ സ്മിത ബാലൻ, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ്, മെമ്പർ എ.ഡി.ആന്റണി,​ പാടശേഖരസമിതി സെക്രട്ടറി അഡ്വ. വി.മോഹൻ ദാസ്, പ്രസിഡന്റ് ജോസഫ് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.