ആലപ്പുഴ : ചേച്ചിക്ക് പിന്നാലെ പ്ലാസ്റ്റർ ഒഫ് പാരിസ് ശിൽപ്പ നിർമ്മാണത്തിൽ കഴിവ് തെളിയിച്ച് ഗോപിക കൃഷ്ണ. സംസ്ഥാന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയാണ് കോഴിക്കോട് വട്ടോളി നാഷണൽ എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഗോപികയുടെ വിജയം. സ്കൂളിലെ ചിത്രകലാദ്ധ്യാപകനായ ലജേഷാണ് പരിശീലകൻ.
കോഴിക്കോട് സ്വദേശികളായ അദ്ധ്യാപക ദമ്പതികൾ രാധാകൃഷ്ണന്റെയും വഹീദയുടെയും മകളാണ് ഗോപിക. ഗോപികയുടെ ജ്യേഷ്ഠത്തി കൃഷ്ണേന്ദു അഞ്ചു തവണ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തിരുന്നു. ഗോപികയും കഴിഞ്ഞ മൂന്ന് വർഷങ്ങളായി പങ്കെടുക്കുന്നുണ്ട്.