
ആലപ്പുഴ:ആലപ്പുഴ അർബൻ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ജയം. പ്രസിഡന്റായി ആലപ്പുഴ ബാറിലെ സീനിയർ അഭിഭാഷകൻ ആർ. ജയസിംഹനെ തെരഞ്ഞെടുത്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവും, മാരാരിക്കുളം മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമാണ് ജയസിംഹൻ. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും ആയിരുന്നു. വൈസ് പ്രസിഡൻ്റായി ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ജില്ലാ കമ്മിറ്റിൽ അംഗവുമായ കെ.ജി.രാജേശ്വരിയാണ് വൈസ് പ്രസിഡന്റ്. ഭരണസമിതി അംഗങ്ങൾ: അജയ് സുധീന്ദ്രൻ, പി.കെ.സദാശിവൻ പിള്ള, അഡ്വ. കരുമാടി ശശി, എം.വി.ഹൽത്താഫ്, അഡ്വ.ആർ.ശ്രീകുമാർ, സി. കെ.ബാബുരാജ്, ബാബു. പി എസ്, ജി.രാജശേഖരൻ നായർ, ജി.ശ്രീജിത്ത്, സിന്ധു അജി, എ.എം. ആര്യ.