
തുറവൂർ: ഗാനരചനയ്ക്കുള്ള ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്ക്കാരത്തിന് തേവർവട്ടം ജി.എച്ച്.എസ്.എസിലെ അദ്ധ്യാപിക സി.സി.സംഗീത അർഹയായി. നിരവധി സംഗീത ആൽബങ്ങൾക്ക് വരികൾ എഴുതിയിട്ടുണ്ട്. എഴുപുന്ന തെക്ക് ഗുരുകൃപയിൽ, ശാന്തിഗിരി ജൻമഗൃഹം ചന്തിരൂർ ബ്രാഞ്ച് ഫിനാൻസ് മാനേജർ കെ. ഷിബുവിന്റെ ഭാര്യയാണ്. തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമാജ് ദേശീയ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രനിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങി.