അമ്പലപ്പുഴ : വർദ്ധിച്ചുവരുന്ന മോഷണങ്ങളും കുറ്റകൃത്യങ്ങളും തടയാനും പൊലീസിൽ വിവരം അറിയിക്കാനും വീട്ടുകാർക്ക് സംരക്ഷണം നൽകാനുമായി

ജാഗ്രതാസമിതി രൂപീകരിച്ച് റസിഡന്റ്സ് അസോസിയേഷൻ. നീർക്കുന്നം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹരിതം റസിഡന്റ്സ് അസോസിയേഷനാണ് പതിനൊന്ന് അംഗ ജാഗ്രതാസമിതി രൂപീകരിച്ചത്. പൊലീസിനൊപ്പം രാത്രികാല പരിശോധനയ്ക്ക് ഇവർ ഉണ്ടാകും. കൂടാതെ,​ വീട്ടുകാർ ആവശ്യപ്പെട്ടാൽ സേവനത്തിനായി ഇവർ എത്തുകയും ചെയ്യും. പ്രസിഡന്റ് ദിലീപ് കന്നിമേൽകോണിൽ, സെക്രട്ടറി സാദിഖ് ഉലഹന്റെയും നേതൃത്വത്തിൽ മൂന്ന് മേഖലയായി തിരിച്ചാണ് സേവനം. ബാബുരാജ്, നാസർമോറിസ്, അൻസിൽസീലാൻഡ്, ഷുക്കൂർമോറിസ്, മോഹൻദാസ്, യദുസാധുപാലൻ, സിബിൻ, കലാം, ശശി, സവാദ്, രമേശൻ എന്നിവരാണ് അംഗങ്ങൾ. ഇവരുടെ ഫോൺ നമ്പർ സഹിതമുള്ള നോട്ടീസ് എല്ലാ വീടുകളിലും എത്തിച്ചുകഴിഞ്ഞു.