tur

തുറവൂർ : ഉപജില്ലാ സ്ക്കൂൾ കലോത്സവത്തിന് തുറവൂർ ടി.ഡി.എച്ച്.എസ്.എസിൽ തുടക്കമായി. ദെലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജേശ്വരി അദ്ധ്യക്ഷയായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.രജിത, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, കുത്തിയതോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.പ്രതീഷ്, പഞ്ചായത്ത് വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപ സുരേഷ്,പഞ്ചായത്തംഗങ്ങളായ കൃഷ്ണദാസ്, വി.എ.ഷെരീഫ്, മഹിളാമണി,ഫെസ്റ്റിവൽ കൺവീനർ പി.തിലകൻ, റിസപ്ഷൻ കൺവീനർ കെ.കെ.അജയൻ, പ്രഥമാദ്ധ്യാപകരായ സന്ധ്യ എൻ.പൈ, വി.ആർ.ആശ, ടി.കെ.മഞ്ജുളാനാഥ്, പി.ടി.എ. ഭാരവാഹികളായ വി. സോജകുമാർ, ജി.രാജീവ്, ശ്രീകുമാർ എസ്.കമ്മത്ത് തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹെലൻകുഞ്ഞുകുഞ്ഞ് സ്വാഗതവും ജനറൽ കൺവീനർ ജി.മായ നന്ദിയും പറഞ്ഞു. 21ന് കലോത്സവം സമാപിക്കും.