
മാന്നാർ: കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ നേതൃത്വത്തിൽ മാവേലിക്കര ഫെറോനയിൽ ജനജാഗരം പ്രതിനിധി സമ്മേളനം നടന്നു. വലിയപെരുമ്പുഴ സെൻ്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനം ഫെറോനാ വികാരി ഫാ.കെ.ബി. സഫറിൻ ഉദ്‌ഘാടനം ചെയ്തു. കെ.എൽ.സി.എ സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് കടവിൽ അദ്ധ്യക്ഷനായിരുന്നു. ബി.സി.സി ഡയറക്ടർ ഫാ.ജോസ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ ഇടവകയിലെ വികാരിമാരായ ഫാ.സാജൻ വാൾട്ടർ, ഫാ.പ്രിൻസ്, ഫാ.ലെനിൻ ലിയോൻ, കെ.എൽ.സി.എ രൂപതാ പ്രസിഡൻ്റ് ലെസ്റ്റർ കാർലോസ്, വൈസ് പ്രസിഡൻ്റ് ഡൊമിനിക് ജോസഫ്, സോളമൻ, ജസ്റ്റിൻ പാട്രിക് എന്നിവർ പ്രസംഗിച്ചു.