ആലപ്പുഴ: കുട്ടനാട്ടിൽ അനുഭവപ്പെടുന്ന അതിതീവ്ര വേലിയേറ്റത്തിൽ നിന്ന് ജനങ്ങളെയും നെൽകൃഷിയേയും രക്ഷിക്കാൻ, തണ്ണീർമുക്കത്തെ 90 ഷട്ടറുകളും ക്രമീകരിക്കണമെന്ന് നെൽ കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. 28 ഷട്ടറുകൾ മാത്രം ക്രമീകരിച്ചത് കൊണ്ട് യാതൊരു ഗുണവുമില്ല. 10 ഷട്ടറുകൾ കൂടി വേലിയേറ്റത്തെ പ്രതിരോധിക്കാൻ ക്രമീകരിക്കുമെന്ന പുതിയ തീരുമാനം കൊണ്ടും പ്രയോജനം ലഭിക്കില്ലെന്നും മുഴുവൻ ഷട്ടറുകളും ക്രമീകരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ വീണ്ടും നിവേദനം നൽകാൻ പ്രതിനിധി സംഘം ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാരെ കാണുമെന്ന് ഭാരവാഹികൾ അറിയിച്ചു.