y

തൃപ്പൂണിത്തുറ: ബൈക്കിടിച്ചു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. ചേർത്തല പാണാവള്ളി തോപ്പു വെളിയിൽ മനോഹരനാണ് (77) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ചമ്പക്കര മാർക്കറ്റിൽ നിന്ന് മത്സ്യവില്പന കഴിഞ്ഞ് പൂത്തോട്ട ബോട്ടു ജെട്ടിയിലേക്ക് നടന്നു പോകുമ്പോഴാണ് ബൈക്കിടിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ഭാര്യ: തങ്കമ്മ. മക്കൾ: ഷിബു, സിന്ധു, ഷീജൻ, ഷീജ. മരുമക്കൾ: സീമ, രശ്മി.