
മാന്നാർ: അബ്കാരി കേസിൽ ജാമ്യമെടുത്ത് മുങ്ങിയ പ്രതി 22 വർഷത്തിനു ശേഷം പിടിയിലായി. 2002ൽ വ്യാജ ചാരായ വില്പന നടത്തിയ കേസിൽ പ്രതിയായിരുന്ന മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹ(46)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത് .
2002ൽ റിമാൻഡിലായ ഇയട്ടൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. വിദേശത്തായിരുന്ന പ്രതി കഴിഞ്ഞദിവസം നാട്ടിലെത്തിയത് അറിഞ്ഞ മാന്നാർ സി.ഐ എ.അനീഷ്, എസ്.ഐ അഭിരാം സി.എസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സാജിദ്, സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘം പിടികൂടുകയായിരുന്നു.