ചേർത്തല: കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ചേർത്തല യൂണിറ്റ് വാർഷിക പൊതുയോഗം ഇന്ന് വൈകിട്ട് മൂന്നിന് ചേർത്തല ഭുവനേന്ദ്ര ഓഡിറ്റോറിയത്തിൽ നടക്കും. ഫെബ്രുവരിയിൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് യൂണിറ്റ് സമ്മേളനം. ഹോട്ടൽ മേഖലയെ ആകെ തകർക്കുന്ന രീതിയിൽ വാടകയ്ക്ക് അധികമായി 18 ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയ സർക്കാർ നടപടി പിൻവലിക്കണമെന്നും മറ്റ് ആവശ്യങ്ങൾ ഉന്നയിച്ചും സമരത്തിന് സമ്മേളനം രൂപം നൽകുമെന്ന് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എം.എ.കരിം, സെക്രട്ടറി ജയിംസുകുട്ടി തോമസ്,വി.വൈ.അൻസാരി,കെ.ഡി.അനി,ആശാതോമസ്,ജി.മോഹൻദാസ്,കെ.ശെൽവരാജ് എന്നിവർ അറിയിച്ചു. 160 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വൈകിട്ട് മൂന്നിന് നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്യും.എം.എ.കരിം അദ്ധ്യക്ഷനാകും.ഗാനരചയിതാവ് രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തും.ഭക്ഷ്യസുരക്ഷാ ഓഫീസർ കൃഷ്ണപ്രിയ നിറമല്ല രുചി എന്ന വിഷയത്തിൽ ക്ലാസെടുക്കും.ജില്ലാ സെക്രട്ടറി നാസർ ബി.താജ് അംഗത്വവിതരണം ഉദ്ഘാടനം ചെയ്യും.റോയ് മഡോണ മികവുകാട്ടിയവരെ ആദരിക്കും.