ഹരിപ്പാട്: ഇന്ന് മുതൽ 21 വരെ ചിങ്ങോലിയിൽ നടക്കുന്ന സി.പി.എം കാർത്തികപ്പള്ളി ഏരിയ സമ്മേളനത്തിന്റെ പ്രചരണാർത്ഥം വിളംബരജാഥ നടത്തി. ചിങ്ങോലി എൻ.ടി.പി.സി ജംഗ്ഷനിൽ സ്വാഗതസംഘം ചെയർമാനും സി.പി.എം ഏരിയ കമ്മിറ്റിയംഗവുമായ പ്രൊഫ.കെ.പി.പ്രസാദ്, ചിങ്ങോലി ലോക്കൽ കമ്മറ്റി സെക്രട്ടറി എ.എം.നൗഷാദിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കെ.ശ്രീകുമാർ, പി.സി.ശശികുമാർ, ജി.ശശിധരൻ, കെ.എൻ.നിബു, പി.പ്രജീഷ്, ജെ.പ്രസന്നൻ എന്നിവർ സംസാരിച്ചു.