
മുഹമ്മ: മുഹമ്മ ചീരപ്പൻ ചിറ സ്വാമി അയ്യപ്പൻ പഠന കളരിയുടെയും ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ പഠന ശിബിരം സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ ഗുരുധർമ്മ പ്രചാരക സുധർമ്മ കലേഷ്
ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗുരുദേവ പ്രഭാഷണം നടത്തി. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി. കളരി പരിരക്ഷക പത്മജാ ബാലസുബ്രഹ്മണ്യം, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി കൺവീനർ സതീശൻ അത്തിക്കാട്, പി.ശ്രീകുമാർ, ശ്യാം, സ്വാമി ആനന്ദതീർത്ഥ എന്നിവർ സംസാരിച്ചു. തുടർന്ന് ഗുരുദേവ ക്വിസ് മത്സരത്തിന് ഗുരുധർമ്മ പ്രചാരകൻ ബേബി പാപ്പാളിൽ നേതൃത്വം നൽകി. സമൂഹ പ്രാർത്ഥനയും നടന്നു.