മാവേലിക്കര : ഞായറാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ മാവേലിക്കരയുടെ വിവിധ പ്രദേശങ്ങളിൽ മരങ്ങൾ ഒടിഞ്ഞുവീണു. തഴക്കര പഞ്ചായത്തിൽ കൊച്ചാലുംമൂട്, വഴുപാടി ഭാഗങ്ങളിലും നഗരസഭയിൽ കല്ലുമല, ഉമ്പർനാട് ഭാഗങ്ങളിലുമാണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചത്. വഴുപാടി കിരാതൻകാവ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ പ്ലാവ് ഒടിഞ്ഞ് വൈദ്യുതി ലൈനിലും റോഡിലുമായി വീണു. മാവേലിക്കര

നഗരസഭയിലെ 13ാം വാർഡിൽ കല്ലുമല, ഉമ്പർനാട് ഭാഗങ്ങളിൽ വീണ മരങ്ങൾ അഗ്നിരക്ഷാസേന എത്തി മുറിച്ച് മാറ്റി ഗതാഗത തടസ്സം മാറ്റി.