
അമ്പലപ്പുഴ: നിരവധി മോഷണ കേസുകളിലെ പ്രതിയെ മോഷ്ടിച്ച ആക്ടീവ സ്കൂട്ടറുമായി പിടികൂടി. ഹരിപ്പാട് വെള്ളംകുളങ്ങര കുന്നത്തറ വടക്കേതിൽ രാജപ്പനെയാണ് ( 55) അമ്പലപ്പുഴ സി.ഐ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. രണ്ടുമാസം മുൻപ് ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും വിവിധ മോഷണക്കേസുകളിൽ പിടിക്കപ്പെട്ട് മാവേലിക്കര സബ്ബ് ജയിലിൽ കഴിഞ്ഞുവരവേ ജാമ്യത്തിൽ ഇറങ്ങി മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നുംമോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്.
മാവേലിക്കര സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ പ്രതിയെ മാവേലിക്കര പൊലീസിന് കൈമാറി.