ചേർത്തല: സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ കബഡിയിൽ ചരിത്രത്തിലാദ്യമായി സ്വർണം നേടിയ ജില്ലാ സംഘത്തിന് ഇന്ന് ചേർത്തലയിൽ സ്വീകരണം നൽകും. ചേർത്തല ഗവ.ഗേൾസ് സ്‌കൂളിലെ പെൺകുട്ടികളാണ് കബഡിയിൽ സ്വർണനേട്ടത്തിനായി അണിനിരന്നത്.
ചരിത്രവിജയം നേടിയ സംഘത്തിന് സ്‌കൂളിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് തുറന്നജീപ്പിൽ സ്വീകരിക്കുന്നത്.ഉച്ചയ്ക്ക് 2ന് സ്‌കൂളിൽ നിന്ന് തുറന്നജീപ്പിൽ പര്യടനം തുടങ്ങും.തുടർന്നു വിവിധ സ്‌കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും സംഘടനകളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും.3ന് സ്‌കൂളിലേക്കു മടങ്ങിയെത്തുന്ന തരത്തിലാണ് ക്രമീകരണം.