
ചാരുംമൂട്: മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായി താമരക്കുളം ഗ്രാമപഞ്ചായത്തിൽ കുട്ടികളുടെ ഹരിതസഭ നടത്തി. പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഹരിത സഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോ ഓർഡിനേറ്റർ മോഹൻ കുമാർ വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ റ്റി.മൻമഥൻ,ദീപക്, തൻസീർ കണ്ണനാകുഴി, ഐസി.ഡി.എസ് സൂപ്പർവൈസർ ദീപ തുടങ്ങിയവർ പങ്കെടുത്തു.