
ചാരുംമൂട്: നൂറനാട് പടനിലം പരബ്രന്മക്ഷേത്രത്തിൽ ശബരിമലഇടത്താവളം ക്ഷേത്ര മേൽശാന്തിഅനീഷ് പോറ്റി ഭദ്രദീപം കൊളുത്തിഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം, സെക്രട്ടറി കെ.രമേശ് , വൈസ് പ്രസിഡന്റ് രജിൻ എസ്. ഉണ്ണിത്താൻ, ക്ഷേത്രാചാരകമ്മറ്റി കൺവീനർ മോഹനൻ നല്ലവീട്ടിൽ, ഉത്സവകമ്മിറ്റി കൺവീനർ മോഹൻ കുമാർ എന്നിവർ പങ്കെടുത്തു, ശബരിമലയ്ക്ക് പോകുന്നവർക്ക് ഇടത്താവളത്തിൽ ലഘുഭക്ഷണ വിതരണവും കെട്ടുനിറയ്ക്കുള്ള സൗകര്യവും വിരിവയ്ക്കുവാനും വിശ്രമത്തിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.