ചേർത്തല: ജില്ലാ അഡ്വഞ്ചർ ക്ലബ് ഒരുക്കുന്ന സംസ്ഥാനതല സാഹസിക മോട്ടോർ ഡ്രൈവിംഗ് മത്സരം 24ന് അർത്തുങ്കലിൽ നടക്കും.കേരളാ മോട്ടോർ സ്‌പോർട്സ് സൊസൈറ്റിയുടെ സഹകരണത്തിൽ നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാന ദേശീയതലത്തിൽ മികവുകാട്ടിയവരടക്കമുള്ള വിദഗ്ദ ഡൈവർമാരാണ് പങ്കെടുക്കുന്നത്.അർത്തുങ്കൽ ബസലിക്കയോടു ചേർന്ന അഞ്ചേക്കറോളം സ്ഥലത്ത് മലയും കിടങ്ങുകളും പ്രത്യേകമായി ക്രമീകരിച്ചാണ് വേദി
യൊരുക്കിയിരിക്കുന്നത്. ആറു വിഭാഗങ്ങളിലായുള്ള മത്സരങ്ങളിൽ സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കും.വിവിധ വകുപ്പുകളുടെ സുരക്ഷാഅനുമതിയടക്കം പൂർത്തിയാക്കിയാണ് മത്സരം നടത്തുന്നതെന്ന് ജില്ലാ അഡ്വഞ്ചർ ക്ലബ് പ്രസിഡന്റ് പെറ്റ്സൺ ജോസഫ്,ട്രഷറർ ഗോഡ്വിൻ ആന്റോൺ,പ്രോഗ്രാം കോ–ഓർഡിനേറ്റർ ജാക്സൺ ആറാട്ടുകുളം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.100ഓളം വാഹനങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തുന്നത്.ഡ്രൈവർമാർക്കും കാണികൾക്കുമടക്കം ഇൻഷ്വറൻസ് സൗകര്യമടക്കം പൂർത്തിയാക്കും.
രാവിലെ 8ന് മന്ത്രി പി.പ്രസാദ് മത്സരം ഉദ്ഘാടനം ചെയ്യും.അർത്തുങ്കൽ ബസിലിക്ക റെക്ടർ യേശുദാസ് കൂട്ടുങ്കൽ തയ്യിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഫാ.സാംസൺ ആഞ്ഞിലിപറമ്പിൽ അദ്ധ്യക്ഷനാകും.മത്സരങ്ങൾ എസ്.രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്യും.