ചേർത്തല:സി.പി.എം ചേർത്തല ഏരിയാ സമ്മേളനം 21നും 22നുമായി പൂച്ചാക്കലിൽ നടക്കും. 133 പ്രതിനിധികളും 20 ഏരിയാകമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.
ഏരിയാ സമ്മേളനം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾക്കു രൂപം നൽകുമെന്നും സംഘാടകസമിതി ചെയർമാൻ കെ.പ്രസാദ്,ജില്ലാ കമ്മിറ്റിയംഗങ്ങളായ എ.എം.ആരിഫ്,എൻ.ആർ.ബാബുരാജ്,ഏരിയാ സെക്രട്ടറി ബി.വിനോദ്,സെന്റർ അംഗം പി.ഷാജിമോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
21ന് രാവിലെ 10.30ന് പൂച്ചാക്കൽ കമ്മ്യൂണിറ്റിഹാളിൽപ്രതിനിധി സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു ഉദ്ഘാടനം ചെയ്യും.ഏരിയാ സെക്രട്ടറി ബി.വിനോദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. .4.30ന് ചുവപ്പുസേനാമാർച്ചും റാലിയും 5ന് പൂച്ചാക്കൽ തെക്കേകരയിൽ പൊതുസമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്യും.കെ.പ്രസാദ് അദ്ധ്യക്ഷനാകും.ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.ശശിധരൻ മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ സെക്രട്ടറി ആർ.നാസർ,ജി.വേണുഗോപാൽ,പി.പി.ചിത്തരഞ്ജൻ എം.എൽ.എ,മനു സി.പുളിക്കൽ,ദലീമാ ജോജോ എം.എൽ.എ എന്നിവർ സംസാരിക്കും.
സമ്മേളനത്തിനു മുന്നോടിയായി ചേർത്തലയിൽ നടന്ന സാംസ്‌കാരിക സമ്മേളനം നടി ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു.എൻ.ആർ.ബാബുരാജ് അദ്ധ്യക്ഷനായി.