ആലപ്പുഴ: പട്ടിണി, പകർച്ചവ്യാധികൾ, യുദ്ധക്കെടുതികൾ ഇവമൂലം ജീവിതം ദുരിതപൂർണമായ കാലഘട്ടത്തിൽ ' ഗരീബി ഹഠാവോ ' എന്ന ഇന്ദിരാ ഗാന്ധിയുടെ മുദ്രാവാക്യമാണ് ഇന്ത്യൻ ജനതയുടെ മോചനത്തിന് വഴിയൊരുക്കിയതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ആലപ്പുഴയിലെ ശാന്തി മന്ദിരത്തിലെ അന്തേവാസികളായ മാതാപിതാക്കളോടൊപ്പം സംഘടിപ്പിച്ച ഇന്ദിരാ ഗാന്ധി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാബുപ്രസാദ്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.ജെ.ജോബ്, നിർവാഹകസമിതിയംഗം അഡ്വ.ഡി.സുഗതൻ, ഡി.സി.സി ഭാരവാഹികളായ തോമസ് ജോസഫ്, അഡ്വ.പി.ജെ.മാത്യു, ടി.സുബ്രഹ്‌മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, മോളി ജോക്കബ്, സുനിൽ ജോർജ്ജ്, ടി.വി.രാജൻ, അഡ്വ.റീഗോ രാജു, സി.വി.മനോജ്കുമാർ, കെ.എ.സാബു, വയലാർ ലത്തീഫ്, ഷോളി സിദ്ധകുമാർ, ഷിഡു താഹ, ബഷീർ കോയാപറമ്പൻ, ജയശങ്കർ പ്രസാദ്, സീനത്ത് നാസർ, സോളമൻ പഴമ്പാശ്ശേരി, സിറിയക് ജേക്കബ്, എസ്.മുകുന്ദൻ, എ.കബീർ, ജെ.നാസർ എന്നിവർ സംസാരിച്ചു.