തുറവൂർ : 2024-ലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് നിയോജക മണ്ഡലങ്ങളുടെ പുനർ വിഭജനവും അതിർത്തി നിർണയിക്കലുമായി ബന്ധപ്പെട്ട് പട്ടണക്കാട് ഗ്രാമ പഞ്ചായത്തിന്റെ കരട് നിയോജക മണ്ഡല വിഭജന റിപ്പോർട്ട് സംസ്ഥാന ഡീലിമിറ്റേഷൻ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങളുടെ അറിവിലേക്കായി പഞ്ചായത്ത് ഓഫീസ് നോട്ടീസ് ബോർഡ്, വെബ്സൈറ്റ്, ഗ്രാമ കേന്ദ്രങ്ങൾ, വില്ലേജ് ഓഫീസ്, വായനശാലകൾ, അക്ഷയകേന്ദ്രങ്ങൾ, റേഷൻ കടകൾ എന്നിവിടങ്ങളിൽ കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.