ആലപ്പുഴ: പരാതിക്കാരിയുടെ സഹോദരൻ പ്രതിക്കൊപ്പമെത്തിയ പതിനഞ്ചുകാരനെ സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ സൗത്ത് പൊലീസ് കേസ്സെടുത്തു. ആലപ്പുഴ വട്ടയാൽ വാർഡിൽ തൈപ്പറമ്പിൽ അഫ്‌സലിന് (26) എതിരെ കേസ്സെടുത്തത്. 18ന് ആലപ്പുഴ വനിതാ പൊലീസ് സ്റ്റേഷനിലാണ് സംഭവം. പെൺകുട്ടിയ ശല്യം ചെയ്ത അന്യസംസ്ഥാനക്കാരനായ ബർക്കത്തലിയെ സ്റ്റേഷനിൽ വിളിപ്പിച്ചു. അവിടെ വിശ്രമ മുറിയിൽ ഇരിക്കുമ്പോഴാണ് പരാതിക്കാരിയും സഹോദരനും എത്തിയത്. തുടർന്ന്, ബർക്കത്തലിക്കൊപ്പമെത്തിയ ബാലനെ കഴുത്തിന് കുത്തിപ്പിടിച്ച് ദേഹേപദ്രവം ഏൽപ്പിക്കുകയായിരുന്നു. ജീവനക്കാർ എത്തി അഫ്‌സലിനെ പിടിച്ചുമാറ്റി. തുടർന്നാണ് കേസ്സെടുത്ത് സൗത്ത് പൊലീസിന് കൈമാറിയത്.